Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡ് സുരക്ഷാ ഉപാധികളുടെ മാലിന്യനിർമാർജനം ലോകത്തിന് വെല്ലുവിളിയായേക്കുമെന്ന് ലോകാരോഗ്യസംഘടന

February 01, 2022

February 01, 2022

ദോഹ : കോവിഡിനെതിരായ പോരാട്ടത്തിനായി ഉപയോഗിച്ച പി.പി.ഇ കിറ്റടക്കമുള്ള സുരക്ഷാ ഉപാധികൾ മനുഷ്യനും പ്രകൃതിക്കും വെല്ലുവിളി ഉയർത്തുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇവയെ കൃത്യമായ രീതിയിൽ സംസ്കരിക്കാനുള്ള സംവിധാനം പല രാജ്യങ്ങളിലും ഇല്ലെന്നും സംഘടനയുടെ പഠനറിപ്പോർട്ട് പറയുന്നു.

'ആയിരക്കണക്കിന് ടൺ മെഡിക്കൽ മാലിന്യമാണ് ലോകത്തിന്റെ പല ഭാഗങ്ങളിലായി കുമിഞ്ഞുകൂടുന്നത്. ഇവ ശരിയായ രീതിയിൽ നിർമാർജനം ചെയ്തില്ലെങ്കിൽ പ്രകൃതിക്ക് പരിക്കേൽക്കും. കോവിഡിനെതിരെ പരിഭ്രാന്തരായിക്കൊണ്ട് തീരുമാനങ്ങൾ എടുക്കുമ്പോൾ, മാലിന്യം എന്തുചെയ്യുമെന്ന് രാജ്യങ്ങൾ ചിന്തിച്ചില്ല ' -സംഘടന വിശദീകരിച്ചു. അമേരിക്കയിൽ നിന്ന് മാത്രം ഒന്നര ബില്യൺ പി.പി.ഇ കിറ്റുകൾ ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. 2020 മാർച്ചിനും, 2021 നവംബറിനും ഇടയിലുള്ള കണക്കുകൾ മാത്രമാണിത്. ഓരോ ലാബുകളിലും കോവിഡ് പരിശോധന നടത്തുമ്പോൾ രാസമാലിന്യങ്ങൾ നിർമ്മിക്കപ്പെടുന്നുണ്ട് എന്ന വസ്തുതയും റിപ്പോർട്ടിലുണ്ട്. സിറിഞ്ച്, സൂചി തുടങ്ങിയ വസ്തുക്കളുടെ എണ്ണവും കോടിക്കണക്കിനാണെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേർത്തു. ഒന്നിലധികം തവണ ഉപയോഗിക്കാവുന്ന പി.പി.ഇ കിറ്റുകൾ ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.


Latest Related News