Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ കോവിഡ് പി.സി.ആർ നിരക്കിൽ വീണ്ടും മാറ്റം വരുത്തി

January 28, 2022

January 28, 2022

കുവൈത്ത് സിറ്റി : കുവൈത്തിലെ കോവിഡ് പരിശോധന നിരക്കിൽ മാറ്റം വരുത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പീസീആർ പരിശോധനയുടെ നിരക്കാണ് പുനർനിശ്ചയിച്ചത്. പീസീആറിന് പരമാവധി ആറ് ദിനാർ മാത്രമേ ഈടാക്കാവൂ എന്ന പുതിയ നിബന്ധന ജനുവരി 30 ഞായർ മുതൽ പ്രാബല്യത്തിൽ വരും. 

നേരത്തെ ഒൻപത് ദിനാർ ആയിരുന്നു പരമാവധി നിരക്കെങ്കിലും, പല ക്ലിനിക്കുകളും എട്ട് ദിനാറിനും പരിശോധന നടത്താൻ സൗകര്യമുണ്ടായിരുന്നു. നാട്ടിലേക്കുള്ള യാത്രക്ക് പീസീആർ പരിശോധന നിർബന്ധമായതിനാൽ നിരക്ക് കുറച്ചത് പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമാകും. കോവിഡിന്റെ പ്രാരംഭകാലത്ത് 40 ദിനാറുണ്ടായിരുന്ന നിരക്കാണ് പലതവണ കുറച്ച് ആറ് ദിനാറിലേക്കെത്തിയത്.


Latest Related News