Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ നിന്ന് നാട്ടിലെത്തിയ പയ്യന്നൂർ സ്വാദേശി കൊറന്റൈനിൽ കഴുത്തറുത്ത് മരിച്ച നിലയിൽ 

September 12, 2020

September 12, 2020

പയ്യന്നൂർ: കുഞ്ഞിമംഗലത്ത്  കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ പ്രവാസി മലയാളിയെ കഴുത്തു മുറിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തി. കുവൈത്തിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ കുഞ്ഞിമംഗലം കണ്ടന്‍കുളങ്ങര തീരദേശ റോഡിലെ തൈവളപ്പില്‍ ടി.വി ശരത് (31) ആണ് മരിച്ചത്.ഇന്ന് രാവിലെ പ്രഭാത ഭക്ഷണവുമായി വീട്ടുകാര്‍ എത്തിയപ്പോഴാണ് യുവാവിനെ കഴുത്തറത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. കുവൈത്തിൽ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന ശരത് കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. പിന്നീട്‌ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

കുഞ്ഞിമംഗലത്തെ എ.വി രവീന്ദ്രന്‍ - ശകുന്തള ദമ്പതികളുടെ മകനാണ്. ഇദ്ദേഹത്തിന്റെ വിവാഹ ആലോചനകള്‍ നടന്നുവരികയായിരുന്നു.മരണത്തില്‍ ദുരുഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. മൃതദേഹത്തിനടുത്ത് നിന്ന് പൊലീസ് കത്രിക കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പരിയാരം ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് സൂചന.

ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


Latest Related News