Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കാസർകോട് സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു

May 17, 2020

May 17, 2020

കുവൈത്ത് സിറ്റി : കുവൈത്തിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. കാസർഗോഡ്  കുമ്പള സ്വദേശി മുഹമ്മദ് അബൂബക്കർ ഷിറിയ ( 57) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഫർവാനിയ ആശുപത്രിയിലായിരുന്നു അന്ത്യം.

കുവൈത്ത് വിമാനത്താവളത്തിൽ റെന്റ്  എ കാർ  കമ്പനിയിൽ ആയിരുന്നു ജോലി. മെയ് 11 നാണു കോവിഡ്  ലക്ഷണങ്ങളോടെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  പരേതരായ അബ്ദുൽ ഗഫൂർ മമ്മിയുടെയും ഖദീജയുടെയും മകനാണ് . ഫാത്തിമത് സുഹ്റയാണ് ഭാര്യ. മക്കൾ: മുഹമ്മദ് അബ്‌നാസ്, മുഹമ്മദ് അബ്‌റാസ്, ഖദീജ. സഹോദരങ്ങൾ മഹമൂദ്( സൗദി അറേബ്യ) ആയിഷ , നഫീസ

ഇതോടെ ഞായറഴ്ച കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. കോ​ഴി​ക്കോ​ട് ഏ​ല​ത്തൂ​ര്‍ സ്വ​ദേ​ശി ടി.​സി.​അ​ബ്ദു​ല്‍ അ​ഷ്റ​ഫ് (55), പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട്‌ സ്വ​ദേ​ശി വി​ജ​യ ഗോ​പാ​ല്‍ (65) എ​ന്നി​വ​രാ​ണ് നേരത്തെ മരണമടഞ്ഞത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക    

 


Latest Related News