Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ പുതിയ രോഗികളുടെ എണ്ണം ആയിരം കടന്നു,ഒരു മലയാളി കൂടി മരിച്ചു

May 17, 2020

May 17, 2020

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇതാദ്യമായി ഒരു ദിവസം പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരം കടന്നു. 1048 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 14,850 ആയി. ഇന്ന് അഞ്ചു പേർ കൂടി മരിച്ചതോടെ മരണസംഖ്യ 112 ആയി.

ഇതിനിടെ,കോവിഡ് ബാധിച്ച്  ചികിത്സയിലിരുന്ന പാലക്കാട് സ്വദേശി  മരണപ്പെട്ടു.പാലക്കാട് കൊല്ലംകോട് സ്വദേശി ശ്രീജയില്‍ വിജയ ഗോപാല്‍ (65 )ആണ് മരണപ്പെട്ടത് . കോവിഡ് ചികിത്സയില്‍ മുബാറക് ഹോസ്പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു.കുവൈറ്റില്‍ നിന്ന് ജോലി മതിയാക്കി നാട്ടിലേക്ക് പോകാനിരിക്കെയാണ് അസുഖബാധിതനായത് 

ഭാര്യ : പാര്‍വതി, മക്കള്‍ : അജയന്‍ , സഞ്ജയന്‍ .

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News