Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ ഇനി മുതൽ നഴ്‌സുമാർക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കില്ല

March 08, 2019

March 08, 2019

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള ഇളവില്‍ നിന്ന് നേഴ്സുമാരെ ഒഴിവാക്കി. മുസ്ലിം പള്ളികളില്‍ ബാങ്ക് വിളിക്കുന്നവര്‍ക്കുള്ള ഇളവുകളും പിന്‍വലിച്ചു. ഉയര്‍ന്ന് വരുന്ന വാഹനപ്പെരുപ്പം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഡ്രൈവര്‍ വിസയില്‍ അല്ലാതെ കുവൈത്തില്‍ വരുന്നവര്‍ക്ക് ഡ്രൈവര്‍ ലൈസന്‍സ് ലഭിക്കാന്‍ 600 കുവൈത്ത് ദിനാറിന് മുകളില്‍ വരുമാനം ഉണ്ടാകണമെന്നാണ് നിയമം. കൂടാതെ രണ്ട് വര്‍ഷത്തിലധികം കുവൈത്തിലുണ്ടാവുകയും വേണം. ഇതില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ കുവൈത്തില്‍ ഉണ്ടായിരിക്കണം എന്ന നിബന്ധനയില്‍ നിന്ന് നേഴ്സുമാരെയും പള്ളിയില്‍ ബാങ്ക് വിളിക്കുന്നവരെയും ഒഴിവാക്കിയിരുന്നു. ഇതാണ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്.


Latest Related News