Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടു, കുവൈത്തിൽ മലയാളികളടക്കമുള്ള നേഴ്‌സുമാർക്ക് ജോലി നഷ്ടമായി

January 30, 2022

January 30, 2022

കുവൈത്ത് സിറ്റി : കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന 380 നേഴ്‌സുമാർക്ക് ജോലി നഷ്ടമായി. തൊഴിൽ കരാർ മുന്നറിയിപ്പില്ലാതെ അപ്രതീക്ഷിതമായി അവസാനിപ്പിച്ചതാണ് ജോലി പോവാനുള്ള കാരണം. 250 മലയാളി നേഴ്സുമാരും സംഘത്തിൽ ഉൾപ്പെടുന്നു. 

കേവലം 2 ദിവസം മുൻപാണ് '26ആം തിയ്യതി തൊഴിൽ കരാർ കാലാവധി അവസാനിക്കും' എന്ന അറിയിപ്പ് നേഴ്‌സുമാർക്ക് ലഭിക്കുന്നത്. ജെ.ടി.സി. അൽസുകൂർ എന്ന കമ്പനി മുഖേനയാണ് ഇവർ ജോലിയിൽ പ്രവേശിച്ചത്. കമ്പനിയിൽ നിന്നും വിടുതൽ നൽകിയാൽ ഇവർക്ക് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ തന്നെ നിയമനം ലഭിച്ചേക്കും. എന്നാൽ, അവധിയെടുത്ത് നാട്ടിൽ പോയി പുതിയ കരാർ ലഭിച്ചാൽ തിരിച്ചു വരണമെന്നാണ് കമ്പനി ഇവർക്ക് നൽകിയ നിർദ്ദേശം. പ്രശ്നം പരിഹരിക്കാനായി സ്ഥാനപതി സി.ബി. ജോർജ്, കുവൈത്ത് ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.


Latest Related News