Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കോവിഡ് പ്രതിസന്ധി അവസാനിക്കുന്നതുവരെ നാട്ടിലുള്ളവര്‍ക്ക് സൗദിയിലേക്ക് പ്രവേശനമില്ലെന്ന് പാസ്പോർട്ട് വിഭാഗം

June 24, 2020

June 24, 2020

റിയാദ് : നിലവിലെ കോവിഡ് പ്രതിസന്ധി അവസാനിക്കുന്നത് വരെ നാട്ടിൽ കുടുങ്ങിയ സൗദിയിൽ താമസ വിസയുള്ളവർക്ക് രാജ്യത്തേക്ക്  പ്രവേശനമുണ്ടാകില്ലെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്സ് അറിയിച്ചു. സൌദിയില്‍ കോവിഡ് കേസുകള്‍ നിയന്ത്രണ വിധേയമാകും വരെ കാത്തിരിക്കണമെന്നും ഇതിന് ശേഷം മാത്രമേ വിദേശത്തുള്ള റീ എന്‍ട്രി വിസക്കാര്‍ക്ക് മടങ്ങി വരാന്‍ അനുമതി നല്‍കൂ എന്നും അധികൃതർ അറിയിച്ചു.മടങ്ങി വരാനുള്ള സമയമാകുമ്പോള്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.

വരും ദിവസങ്ങളില്‍ റീ എന്‍ട്രി വിസ നീട്ടാനുള്ള നടപടിയും മന്ത്രാലയം പ്രഖ്യാപിക്കും. ഇതോടെ നാട്ടില്‍ പോയി റീ എന്‍ട്രി നീട്ടാനാകാതെ കുടുങ്ങിയവര്‍ക്കും മടങ്ങാന്‍ അവസരമുണ്ടാകും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കണമെന്നും ജവാസാത്ത് വിഭാഗം ട്വിറ്ററില്‍ അറിയിച്ചു. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക       


Latest Related News