Breaking News
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ | അജ്​മാനിൽ സ്ത്രീയെ കൊലപ്പെടുത്തി വ്യാപാര കേന്ദ്രത്തിന്​ തീക്കൊളുത്തിയ പ്രതി​ 10 മിനിറ്റിനുള്ളിൽ പിടിയിൽ | ആഭ്യന്തര യാത്രക്കാരുടെ സൗജന്യ ബാഗേജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു | ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു |
വാക്‌സിനെടുത്താലും 70 വയസിനു മുകളില്‍ പ്രായമുള്ള ആഭ്യന്തര തീര്‍ത്ഥാകര്‍ക്ക് ഉംറയ്ക്ക് അനുമതിയില്ല

March 23, 2021

March 23, 2021

റിയാദ്: വാക്‌സിനെടുത്തവരാണെങ്കിലും 70 വയസിനു മുകളില്‍ പ്രായമുള്ള ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഉംറയ്ക്ക് അനുമതിയില്ലെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. സൗദിയിലെ 18 നും 70 നും ഇടയില്‍ പ്രായമുള്ള പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും മാത്രമാണ് ഉംറ പെര്‍മിറ്റിന് അപേക്ഷിക്കാന്‍ കഴിയൂ എന്നും ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കി. 

ഉംറയ്ക്ക് പോകുമ്പോള്‍ കുട്ടികളെ ഒപ്പം കൊണ്ടുപോകാന്‍ അനുവാദമില്ല. എന്നാല്‍ പെര്‍മിറ്റ് ഉടമയ്ക്ക് അവരുടെ അമ്മയെ ഒപ്പം കൊണ്ടുപോകാന്‍ കഴിയും. 

ഉംറ പെര്‍മിറ്റ് എടുക്കാന്‍ കൊവിഡ് വാക്‌സിനെടുക്കണമെന്ന് നിര്‍ബന്ധമില്ല. 'തവല്‍ക്കന' ആപ്പിലൂടെ കൊവിഡ് ബാധിച്ചിട്ടില്ല എന്നതിന്റെ തെളിവ് കാണിക്കുകയാണ് പെര്‍മിറ്റിന് അപേക്ഷിക്കാനായി ആവശ്യമുള്ളതെന്നും മന്ത്രാലയം അറിയിച്ചു. ഈത്മര്‍ന ആപ്പിലൂടെയാണ് ഉംറ പെര്‍മിറ്റിനായി അപേക്ഷിക്കേണ്ടത്. 

ഹജ്ജും ഉംറയും നിര്‍വ്വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊവിഡ് വാക്‌സിനെടുക്കണമെന്ന് നേരത്തേ ആരോഗ്യ മന്ത്രാലയം മുമ്പ് നിര്‍ദ്ദേശിച്ചിരുന്നു. ഉംറയ്ക്കായി കൊവിഡ് വാക്‌സിനെടുക്കണമോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് അസിസ്റ്റന്റ് ആരോഗ്യ മന്തിയും ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവുമായ ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി ഞായറാഴ്ച പറഞ്ഞിരുന്നു. 

ഈ വര്‍ഷം ഹജ്ജിന് വരുന്നവര്‍ക്ക് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം അടുത്തിടെ വ്യക്തമാക്കിയിരുന്നു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News