Breaking News
ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ |
നമ്പർ പ്ലേറ്റ് സംവിധാനം പരിഷ്കരിച്ച് സൗദി, ഇനി അഞ്ചുതരം പുതിയ നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കാം

February 23, 2022

February 23, 2022

റിയാദ് : രാജ്യത്തെ വാഹനങ്ങളിൽ ഉപയോഗിക്കാൻ പുതിയ ഡിസൈനുകളിലുള്ള അഞ്ച് നമ്പർ പ്ലേറ്റുകൾ പുറത്തിറക്കിയതായി സൗദി ട്രാഫിക് വിഭാഗം പ്രഖ്യാപിച്ചു. സൗദി സംസ്കാരത്തിന്റെ വ്യത്യസ്ത ചിത്രങ്ങൾ ആലേഖനം ചെയ്ത ഈ നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കാൻ എണ്ണൂറ് റിയാലാണ് ഫീസായി നൽകേണ്ടത്. 'സൗദി വിഷൻ', 'മദൈൻ സാലിഹ്', 'ദിരിയ' എന്നീ ലോഗോകളും, ഒപ്പം രണ്ടുവാളുകളും ഈന്തപ്പനയും അടങ്ങിയ ലോഗോയുടെ രണ്ട് നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകളുമാണ് സജ്ജമാക്കിയിട്ടുള്ളത്. 

തിങ്കളാഴ്ച മുതൽ പുതിയ ലോഗോ ജനങ്ങൾക്ക് ലഭ്യമാകുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമായ 'അബ്ഷീറി'ലൂടെ ആണ് നമ്പർ പ്ലേറ്റിന് അപേക്ഷ സമർപ്പിക്കേണ്ടത്. ട്രാഫിക് അകൗണ്ട് ഉപയോഗിച്ച് പണമടച്ച ശേഷം, സേവന എന്ന ടാബിലൂടെ 'ട്രാഫിക്' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം. പിന്നീട് തെളിഞ്ഞുവരുന്ന സ്‌ക്രീനിൽ 'കോൺടാക്ട് ' എന്ന വിൻഡോ തിരഞ്ഞെടുത്താൽ 'ലോഗോ അടങ്ങിയ നമ്പർ പ്ലേറ്റിന് അപേക്ഷിക്കാനുള്ള ഓപ്ഷൻ കാണാം. പഴയ നമ്പർ പ്ലേറ്റിലെ വിവരങ്ങളും, പുതുതായി ആവശ്യമായ ലോഗോയും അപേക്ഷയിൽ രേഖപ്പെടുത്തണം. കാശ് അടച്ച രശീതിയുടെ പകർപ്പ് 'അബ്ഷീർ' മുഖേന അറ്റാച്ച് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.


Latest Related News