Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
വാക്സിൻ എടുക്കാത്തവർക്കും കുവൈത്തിൽ പ്രവേശിക്കാം, ഇളവുകൾ ഇന്നുമുതൽ

February 20, 2022

February 20, 2022

കുവൈത്ത് സിറ്റി : യാത്രാ മാനദണ്ഡങ്ങളിൽ കുവൈത്ത് പ്രഖ്യാപിച്ച ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വാക്സിനേഷൻ പൂർത്തിയാക്കിയ വ്യക്തികൾക്ക് രാജ്യത്ത് ഇനി പീസീആർ പരിശോധനയും കൊറന്റൈനും ആവശ്യമില്ല. വാക്സിൻ എടുക്കാത്ത ആളുകൾക്കും കുവൈത്തിൽ പ്രവേശിക്കാമെന്നതാണ് മറ്റൊരു മാറ്റം.

സ്വദേശികൾക്ക് മാത്രമാണ് ഇളവുകൾ എന്നായിരുന്നു ആദ്യ പ്രഖ്യാപനമെങ്കിലും, 24 മണിക്കൂറിനകം വ്യോമയാന വകുപ്പ് ഈ ഉത്തരവ് തിരുത്തി. ഇതോടെ പുതിയ ഇളവുകൾ പ്രവാസികൾക്കും ആശ്വാസമേകും. വാക്സിനെടുക്കാതെ കുവൈത്തിൽ എത്തുന്നവർ 72 മണിക്കൂർ മുൻപെങ്കിലും എടുത്ത പീസീആർ പരിശോധനാ ഫലം ഹാജരാക്കണം. ഇവർ ഏഴുദിവസം ക്വാറന്റൈനിൽ കഴിയുകയും വേണം. കഴിഞ്ഞ ആഴ്ച്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഇളവുകൾ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞതോടെയാണ് നടപടി.


Latest Related News