Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
പള്ളികളിൽ നിബന്ധനകളോടെ ഇഫ്താർ നടത്താം : കുവൈത്തിൽ പുതിയ സർക്കുലർ

March 28, 2022

March 28, 2022

കുവൈത്ത് സിറ്റി : റമദാൻ മാസത്തിൽ, മുൻകൂട്ടി അനുമതി വാങ്ങിയതിന് ശേഷം പള്ളികളിൽ ഇഫ്താർ നടത്താമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. അതേസമയം, പള്ളിയുടെ കോമ്പൗണ്ടിന്റെ ഉള്ളിലായി റമദാൻ തമ്പ് കെട്ടാൻ അനുമതി നൽകില്ല. പള്ളിക്ക് പുറത്ത് തയ്യാറാക്കുന്ന തമ്പുകളിലേക്ക് പള്ളിയിൽ നിന്നും വൈദ്യുതി എടുക്കരുതന്നും അധികൃതർ വിശദീകരിച്ചു. 

നേരത്തെ, പള്ളികളിൽ ഇഫ്താർ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു. ഈ സർക്കുലർ പിൻവലിച്ചാണ്, നിബന്ധനകളോടെ ഇഫ്താർ നടത്താമെന്ന അറിയിപ്പ് പുറത്തിറക്കിയത്. നോമ്പ് തുറക്കുന്നതിന്റെ 20 മിനിറ്റ് മുൻപാണ് ഷീറ്റ് വിരിക്കൽ അടക്കമുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടത്. ഇഫ്താർ കഴിഞ്ഞ ഉടനെ പള്ളിയുടെ പരിസരവും ഉൾഭാഗവും ശുചിയാക്കാനുള്ള ഉത്തരവാദിത്തം സംഘാടകർക്കുണ്ടെന്നും അറിയിപ്പിൽ പറയുന്നു.


Latest Related News