Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ദോഹ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് കിരീടം

May 06, 2023

May 06, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്
ദോഹ :ദോഹ ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വര്‍ണനേട്ടം.. ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന ടൂര്‍ണമെന്റില്‍ ആദ്യ ശ്രമത്തില്‍ 88.67 മീറ്റര്‍ എറിഞ്ഞിട്ടാണ് നീരജ് ചോപ്ര ഒന്നാമതെത്തിയത്.

നിലവിലെ ലോക ചാമ്പ്യനായ ആന്‍ഡേഴ്സണ്‍ പീറ്റേഴ്‌സുമായി കടുത്ത മത്സരം കാഴ്ച വെച്ച ശേഷമാണ് നീരജ് ചോപ്ര കിരീടം ചൂടിയത്.

88.63 മീറ്ററും 88.47 മീറ്ററും താണ്ടിയ ചെക്ക് താരം ജാകുബ് വാഡിലെജ്ക് ആണ് രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സില്‍ സില്‍വര്‍ മെഡല്‍ നേടിയ താരമായിരുന്നു ജാകുബ്.

നീരജ് തന്റെ ജാവലിന്‍ കരിയറിലെ ഏറ്റവും മികച്ച നാലാമത്തെ ദൂരമാണ് വെള്ളിയാഴ്ച താണ്ടിയത്. സീസണ്‍ തുടക്കം തന്നെ വിജയത്തോടെയായത് മറ്റ് ടൂര്‍ണമെന്റുകളില്‍ താരത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന ലോക ചാംപ്യന്‍ഷിപ്, സെപ്റ്റംബറില്‍ ഏഷ്യന്‍ ഗെയിംസ് എന്നിവയാണ് നീരജിന്റെ ഈ സീസണിലുള്ള പ്രധാന മത്സരങ്ങള്‍. കഴിഞ്ഞ സെപ്റ്റംബറില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന 2022 ഡയമണ്ട് ലീഗ് ഫൈനല്‍ ട്രോഫി സ്വന്തമാക്കിയതും നീരജായിരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News