Breaking News
വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ |
19 ലക്ഷം പേർ ഇനി ഇന്ത്യക്കാരല്ല,അസമിൽ പൗരത്വ രജിസ്‌റ്റര്‍ പ്രസിദ്ധീകരിച്ചു

August 31, 2019

August 31, 2019

ന്യൂഡല്‍ഹി: 19.06 ലക്ഷം പേരെ പുറത്താക്കിക്കൊണ്ട് അസാമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍.ആര്‍.സി) അന്തിമ പട്ടിക പുറത്തുവിട്ടു. എന്നാല്‍ അര്‍ഹരെന്ന് കണ്ടെത്തിയ 3.11 പേര്‍ക്ക് പൗരത്വം അനുവദിച്ചിട്ടുണ്ട്. ഈ പട്ടികയില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ 120 ദിവസത്തിനകം ഫോറിനേഴ്സ് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും എന്‍.ആര്‍.സിയുടെ ആസാം കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേല അറിയിച്ചു. ഇതിനായി ആയിരം കേന്ദ്രങ്ങള്‍ ഉടന്‍ തന്നെ തുടങ്ങും. പട്ടികയില്‍ നിന്നും പുറത്തായവരെ ഉടന്‍ വിദേശികളായി പ്രഖ്യാപിക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

അതേസമയം, പൗരത്വ രജിസ്‌റ്റര്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി ആസാമില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസിന് പുറമെ 218 കമ്പനി കേന്ദ്രസേനയും സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. പട്ടികയുടെ പേരില്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും പട്ടികയില്‍ ഇടം നേടാത്തവര്‍ക്ക് തങ്ങളുടെ പൗരത്വം തെളിയിക്കാന്‍ ഇനിയും അവസരമുണ്ടെന്നും ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാള്‍ പറഞ്ഞു.

2018 ജൂലായ് 30 നാണ് അസാമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടിക പ്രസിദ്ധീകരിച്ചത്. 3.28 കോടി പേര്‍ പൗരത്വത്തിനായി അന്ന് അപേക്ഷിച്ചെങ്കിലും 2.89 കോടി ആളുകള്‍ക്ക് മാത്രമാണ് കരട് പട്ടികയില്‍ ഇടംനേടാനായത്. 40 ലക്ഷത്തോളം ആളുകള്‍ അന്ന് പട്ടികയ്ക്ക് പുറത്തായിരുന്നു. കരടു പട്ടികയിലുള്‍പ്പെട്ട 2.89 കോടി ആളുകളില്‍നിന്നാണ് ഇപ്പോള്‍ 19 ലക്ഷം പേരെ കൂടി ഒഴിവാക്കിയിരിക്കുന്നത്. 2005 മേയിലാണ് സംസ്ഥാനത്തെ യഥാര്‍ത്ഥ പൗരന്മാരുടെ പട്ടിക തയ്യാറാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ ഉള്‍പ്പെടെ 40,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് എന്‍.ആര്‍.സി പട്ടിക തയ്യാറാക്കിയത്. ഇതിനായി സംസ്ഥാനത്ത് 6500 എന്‍.ആര്‍.സി സെന്ററുകളും ആരംഭിച്ചിരുന്നു. 1951ലാണ് രാജ്യത്ത് അവസാനമായി എന്‍.ആര്‍.സി പുതുക്കിയത്. ഇതിനു ശേഷം പട്ടിക തയ്യാറാക്കാന്‍ മുന്നിട്ടിറങ്ങുന്ന ആദ്യ സംസ്ഥാനമാണ് അസാം.

കരാറൊപ്പിട്ടത് രാജീവ് ഗാന്ധി

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കണമെന്നാവശ്യപ്പെട്ട് 1979ല്‍ അഖില അസാം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രക്ഷോഭം ആരംഭിച്ചിരുന്നു. 1985 ആഗസ്റ്റ് 15ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കരാര്‍ ഒപ്പുവച്ചതോടെയാണ് ആറുവര്‍ഷം നീണ്ട പ്രക്ഷോഭം അവസാനിച്ചത്.

ഡി വോട്ടര്‍ ആര്?

അടിസ്ഥാനപരമായ ഭരണഘടനാ അവകാശങ്ങളും വോട്ടവകാശവും ഇല്ലാത്തവരെന്നാണ് ഔദ്യോഗികഭാഷയില്‍ 'ഡി വോട്ട‌ര്‍" എന്നതിന് നിര്‍വചനം. ഇങ്ങനെയുള്ള ഡി വോട്ടര്‍മാരാണ് തങ്ങളുടെ പൗരത്വം തെളിയിക്കേണ്ടവര്‍. ഇവരില്‍ പലരും നേരത്തേ സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുള്ളവരാകാം. എന്നാല്‍ നിലവില്‍ മതിയായ രേഖകള്‍ സമര്‍പ്പിക്കാനായില്ലെങ്കില്‍ ഇവരെ ജയിലിലേക്കോ ഡിറ്റന്‍ഷന്‍ കേന്ദ്രങ്ങളിലേക്കോ അയയ്ക്കും.


Latest Related News