Breaking News
യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും |
മോദിയുടെ ഗൾഫ് സന്ദർശനം:കശ്മീർ പ്രശ്നത്തിൽ അറബ് രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ

August 20, 2019

August 20, 2019

ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച നടത്താനിരിക്കുന്ന ഗൾഫ് സന്ദർശനം നിർണായകമാണെന്ന് വിലയിരുത്തൽ.കശ്മീർ വിഷയത്തിൽ പാകിസ്താനുമായുള്ള ബന്ധം വഷളായി തുടരുന്നതിനിടെയാണ്  യു.എ.ഇയിലും ബഹ്‌റൈനിലും മോദി സന്ദർശനം നടത്തുന്നത്. ഈ മാസം  23 മുതൽ 25 വരെയാണ് ഇരു രാജ്യങ്ങളിലും ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്.

 

സൗദി സഖ്യത്തിനൊപ്പം  ഉറച്ചുനിൽക്കുന്ന യു.എ.ഇ.യും ബഹ്‌റൈനും സന്ദർശിക്കാനുള്ള മോദിയുടെ തീരുമാനം കശ്മീർ വിഷയത്തിൽ അറബ് മേഖലയുടെ പിന്തുണ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണെന്നാണ് നിരീക്ഷണം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ  യു.എ.ഇ. അവരുടെ പരമോന്നത ബഹുമതിയായ മെഡൽ ഓഫ് സായിദ് നരേന്ദ്രമോദിക്ക് നൽകുമെന്ന് പ്രഖ്യാപിച്ചത് കൃത്യമായ ലക്ഷ്യങ്ങളോടെയായിരുന്നുവെന്നും വിലയിരുത്തലുണ്ട്.സൗദി സഖ്യ രാജ്യങ്ങളും ഇസ്രായേലും തമ്മിൽ അടുക്കുന്നതും ഇന്ത്യക്കും  ഇസ്രായേലിനുമിടയിൽ  രൂപപ്പെട്ട  ചങ്ങാത്തവും കശ്മീർ വിഷയത്തിൽ  പാക്കിസ്ഥാനെതിരെ ഉപയോഗിക്കാനായിരിക്കും സന്ദർശനത്തിൽ മോദി ശ്രമിക്കുക .

 

ഭീകരവാദികളെ തള്ളിപ്പറയാതെ പാകിസ്താനുമായി ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഈ സന്ദേശത്തിന് ഇസ്‌ലാമിക രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ കൂടിയുള്ളതായിരുന്നു മോദിയുടെ നേരത്തേയുള്ള യു.എ.ഇ, സൗദി സന്ദർശനങ്ങൾ. അബുദാബി കിരീടാവകാശിയുടെയും ബഹ്‌റൈൻ പ്രധാനമന്ത്രിയുടെയും ക്ഷണമനുസരിച്ചാണ് മോദിയുടെ സന്ദർശനം. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബഹ്‌റൈനിൽ എത്തുന്നത്. 

 

ഭീകര പ്രസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നവരെ കണ്ടെത്താനും അവ തടയാനും നിലവിൽ  ഇന്ത്യയും യു.എ.ഇ.യും തമ്മിൽ സഹകരിക്കുന്നുണ്ട്. ആ സഹകരണത്തിലേക്ക് ബഹ്‌റൈനെ കൂടി അടുപ്പിക്കാനുള്ള ശ്രമങ്ങളും മോദിയുടെ സന്ദർശനം ലക്ഷ്യമിടുന്നുണ്ട്..


Latest Related News