Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ താമസസ്ഥലത്ത് കഞ്ചാവ് കൃഷിയും വില്പനയും, രണ്ട് പേർ പിടിയിൽ

March 21, 2022

March 21, 2022

കുവൈത്ത് സിറ്റി : താമസസ്ഥലത്ത് കഞ്ചാവ് ചെടികൾ വളർത്തുകയും, വില്പന നടത്തുകയും ചെയ്ത രണ്ടുപേരെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ഡ്രഗ്സ് ആൻഡ് ആൽക്കഹോൾ ജനറൽ ഡിപ്പാർട്ട്മെന്റ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറിയിച്ചു. ചോദ്യം ചെയ്യലിൽ കുറ്റം തുറന്നുസമ്മതിച്ച പ്രതികളെ തുടർനടപടികൾക്കായി പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറി. 

പതിനാല് ഗ്രാം കഞ്ചാവടങ്ങിയ രണ്ട് പൊതികളും, നേരിയ അളവിൽ ഹാഷിഷുമായി, പ്രതികളിൽ ഒരാൾ പിടിയിലായതോടെയാണ് കഞ്ചാവ് കൃഷിയെ കുറിച്ച് സൂചന ലഭിച്ചത്. പ്രതിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ച അന്വേഷണസംഘം, റെയ്ഡിനുള്ള അനുമതി വാങ്ങിയ ശേഷം താമസസ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. മുൻപ് മയക്കുമരുന്ന് വില്പന നടത്തിയിട്ടുണ്ട് എന്നും പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.


Latest Related News