Breaking News
ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു |
ജിദ്ദയിൽ ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

August 14, 2022

August 14, 2022

റിയാദ്: ജിദ്ദയിലെ റസ്റ്റോറന്റിൽ ജോലി ചെയ്യുന്നതിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം എ.ആർ. നഗർ, കൊളപ്പുറം സ്വദേശി തൊട്ടിയിൽ മുഹമ്മദ്‌ അഷ്‌റഫ്‌ (40) ആണ് മരിച്ചത്. ഞായറാഴ്ച(ഇന്ന്) രാവിലെയാണ് ജോലിക്കിടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിതാവ് - അബൂബക്കർ തൊട്ടിയിൽ, മാതാവ് - ഫാത്തിമ, ഭാര്യ - കോഴിക്കോട് തിരുത്തിയട് സ്വദേശി സൗദ, മക്കൾ - അഫീഫ് അഷ്‌റഫ്‌, അൽഫിയാ അഷ്‌റഫ്‌, സഹോദരങ്ങൾ: ജമീല മുസ്തഫ മലപ്പുറം, അബ്ദുൽ അസീസ് ജിദ്ദ, മുജീബ് റഹ്മാൻ, ഹസ്സൻ, ഹുസൈൻ (ബഹ്റൈൻ).

ജിദ്ദ ഈസ്റ്റ്‌ സുലൈമാനിയ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കും. മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദ ഐ.സി.എഫ് വെൽഫയർ വിങ് പ്രവർത്തകരായ അബ്ബാസ് ചെങ്ങാനി, ഖലീലുറഹ്മാൻ കൊളപ്പുറം, കരീം മഞ്ചേരി തുടങ്ങിയവർ രംഗത്തുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News