Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
മലയാളി നഴ്‌സ് ജീവനൊടുക്കിയ സംഭവം: ബന്ധുക്കള്‍ പരാതി നല്‍കി

June 23, 2021

June 23, 2021

കൊല്ലം: മക്കയില്‍ മലയാളി നഴ്‌സ് ജീവനൊടുക്കിയത്  സ്ത്രീധന പീഡനം മൂലമാണെന്ന് കുടുംബം പരാതിപ്പെട്ടു. കഴിഞ്ഞ ദിവസമാണ് സഊദി അറേബ്യയിലെ താമസ സ്ഥലത്ത് കൊല്ലം അഞ്ചല്‍ സ്വദേശിനി മുഹ്സിനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനെ വിഡിയോ കോള്‍ വിളിച്ചു കൊണ്ട് മുഹ്‌സിന ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കുടുംബം ആരോപിക്കുന്നത്.മക്ക കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു മുഹ്സിന.
മുഹ്‌സിനയുടെ ഭര്‍ത്താവ് സമീര്‍ റിയാദിലാണ്. മൂന്ന് വയസുള്ള ഒരു കുട്ടിയുണ്ട്. വിവരമറിഞ്ഞു സമീര്‍ മക്കയിലെത്തിയിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് സമീറിനെതിരേ യുവതിയുടെ കുടുംബം പുനലൂര്‍ ഡിവൈ.എസ്.പി.ക്കാണ് പരാതി നല്‍കിയത്്.  

 


Latest Related News