Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ മലയാളിയായ അംബാസിഡർ അടുത്ത മാസം ചുമതലയേൽക്കും 

June 02, 2020

June 02, 2020

കുവൈത്ത് സിറ്റി : മലയാളിയായ സിബി ജോര്‍ജ് ഐ..എഫ്.എസ് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡറായി ജൂലൈ ആദ്യവാരം ചുമതലയേല്‍ക്കും. കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ കെ. ജീവസാഗര്‍ മേയ് 31ന് വിരമിച്ച ഒഴിവിലേക്കാണ് കോട്ടയം പാലാ സ്വദേശിയായ സിബി ജോര്‍ജ്നിയമിക്കപ്പെടുന്നത്. 2017 മുതല്‍ സ്വിറ്റ്സര്‍ലന്‍ഡ് അംബാസഡറായ അദ്ദേഹം വത്തിക്കാന്‍ സിറ്റിയുടെ നയതന്ത്ര ചുമതലയും വഹിച്ചുവരുകയായിരുന്നു. 1993 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വിസ് ഉദ്യോഗസ്ഥനാണ്.  

ഖത്തറില്‍ ഫസ്റ്റ് സെക്രട്ടറി, പാകിസ്താനിലെ ഇന്ത്യന്‍ ഹൈകമീഷനില്‍ പൊളിറ്റിക്കല്‍ കൗണ്‍സിലര്‍,  അമേരിക്കയിൽ പൊളിറ്റിക്കല്‍ കൗണ്‍സിലറും കമേഴ്സ്യല്‍ കൗണ്‍സിലറും സൗദിയിലും ഇറാനിലും ഡെപ്യൂട്ടി ചീഫ്  ഓഫ് മിഷന്‍ തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു. ഐ.എഫ്.എസില്‍ മികച്ച പ്രവര്‍ത്തനത്തിന് നല്‍കുന്ന എസ്.കെ.  സിങ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സിന് 2014ല്‍ അര്‍ഹനായിരുന്നു. കൈറോ അമേരിക്കൻ സർവകലാശാലയിൽ നിന്ന് അറബി  ഭാഷയിൽ പി.ജി ഡിപ്ലോമ നേടിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക      


Latest Related News