Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ക്വറന്റൈനിലായിരുന്ന മലപ്പുറം കോട്ടക്കൽ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു 

June 28, 2020

June 28, 2020

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കോവിഡ്‌ രോഗ ലക്ഷണങ്ങളെ തുടർന്ന് ക്വാറന്റൈനിൽ കഴിയുകയായിരുന്ന മലയാളി യുവാവ്‌ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. മലപ്പുറം കോട്ടക്കൽ കുറ്റിപ്പുറം ചെനപ്പുറം സ്വദേശി നമ്പിയാടത്ത് അമീർ ബാബുവാണു (32) ഇന്ന് ജഹറയിലെ താമസ സ്ഥലത്ത്‌ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.

ജഹറയിലെ സ്വകാര്യ ക്ലിനിക്ക്‌ ജീവനക്കാരനായ ഇദ്ദേഹം കോവിഡ്‌ രോഗ ലക്ഷണങ്ങളെ തുടർന്ന് താമസ സ്ഥലത്ത്‌ ക്വാറന്റൈനിൽ കഴിയുകയായിരുന്നു.പിതാവ്‌ അബ്ദു റഹ്മാൻ,.മാതാവ്‌ ബദറുന്നിസ. ഭാര്യ ഷബ്ന. മകൾ അഷ്റ. സഹോദരങ്ങൾ , സമീർ ബാബു , ഷമീന ബാനു. കെ..എം.സി.സിയുടെ ജഹറ ശാഖ അംഗമാണു പരേതൻ.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക   


Latest Related News