Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
അവസാനരോഗിയും മുക്തി നേടി, കുവൈത്ത് മിശ്രിഫ് ഫീൽഡ് ആശുപത്രിയിൽ ഇനി കോവിഡ് രോഗികളില്ല

November 06, 2021

November 06, 2021

കുവൈത്ത് സിറ്റി : കോവിഡ് രോഗികളുടെ ചികിത്സാർത്ഥം പ്രത്യേകം സ്ഥാപിച്ച മിശ്രിഫ് ഫീൽഡ് ആശുപത്രിയിലെ അവസാനരോഗിയും രോഗമുക്തി നേടി. ആശുപത്രി അധികൃതരും മറ്റ് ആരോഗ്യപ്രവർത്തകരും ചേർന്ന് യാത്രയയപ്പ് നൽകിയാണ് രോഗിയെ ഡിസ്ചാർജ് ചെയ്തത്. ആശുപത്രി ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ ഫൗസി അൽ ഖവാരി ട്വിറ്ററിലൂടെയാണ് ഈ വാർത്ത പുറത്തുവിട്ടത്. വരും ദിവസങ്ങളിൽ പൂർണമായും കോവിഡ് മുക്തമായ രാജ്യമായി മാറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കുവൈത്ത്. 


രോഗികൾ ഇല്ലാത്തതിനാൽ രാജ്യത്തെ പല കോവിഡ് ചികിത്സാകേന്ദ്രങ്ങളും നേരത്തെ തന്നെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. നിലവിൽ രാജ്യത്ത് ആകെ 18 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 99.33 ശതമാനമാണ് കുവൈത്തിന്റെ രോഗമുക്തി നിരക്ക്. ആരോഗ്യമേഖല കൈവരിച്ച അഭിനന്ദനാർഹമായ നേട്ടത്തിന് മുഴുവൻ ആരോഗ്യപ്രവർത്തകർക്കും നന്ദി പറയുന്നതായും, ആരോഗ്യമന്ത്രി ഡോ ബാസിൽ അസ്സബാഹ് കൃത്യമായ ഇടപെടലുകൾ നടത്തിയതിനാലാണ് ഈ നേട്ടം സാധ്യമായതെന്നും ഫൗസി അൽ ഖവാരി കൂട്ടിച്ചേർത്തു.


Latest Related News