Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ സൈന്യത്തിന് ജാഗ്രതാ നിർദേശം,സർക്കാർ സ്ഥാപനങ്ങൾക്ക് സുരക്ഷ ശക്തമാക്കി 

September 18, 2019

September 18, 2019

കുവൈത്ത് സിറ്റി : രാജ്യത്തെ സുരക്ഷ ശക്തമാക്കാനും ജാഗ്രത പുലർത്താനും കുവൈത്ത് വിദേശകാര്യ മന്ത്രി സായുധ സേനയ്ക്ക് നിർദേശം നൽകിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ 'കുന'റിപ്പോർട്ട് ചെയ്തു.തലസ്ഥാനത്ത് അജ്ഞാത ഡ്രോൺ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി.രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ ദിവസം സുരക്ഷാ ശക്തമാക്കിയിരുന്നു.

സൗദിയിലെ ആരാംകോ എണ്ണ സംസ്കരണ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യം  കണക്കിലെടുത്താണ് ജാഗ്രതാ നിർദേശമെന്നാണ് വിവരം.പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ സബാഹ് ഞായറാഴ്ച മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ അടിയന്തര യോഗം വിളിച്ചു ചേർത്തിരുന്നു.


Latest Related News