Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
രാഷ്ട്രീയ പ്രതിസന്ധി, കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

November 14, 2019

November 14, 2019

കുവൈത്ത് സിറ്റി: മൂന്ന് മന്ത്രിമാര്‍ക്കെതിരെ പാര്‍ലമെന്‍റില്‍ കുറ്റവിചാരണ നടക്കാനിരിക്കെ നാടകീയമായി കുവൈത്ത് മന്ത്രിസഭ രാജിവെച്ചു. ഇന്നുച്ചക്കാണ് (വ്യാഴാഴ്ച)  പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്സബാഹ് അമീര്‍ ശൈഖ് സബാഹ് അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്  രാജി സമര്‍പ്പിച്ചത്. മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുന്നതിനാണ് രാജി സമര്‍പ്പിച്ചതെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്റം വ്യക്തമാക്കി.

ഒരാഴ്ചക്കിടെ രണ്ട് മന്ത്രിമാര്‍ രാജിവെച്ചതിന് പിറകെയാണ് നാടകീയമായി സര്‍ക്കാര്‍ രാജിവെക്കുന്നത്. ധനമന്ത്രി ഡോ. നായിഫ് അല്‍ ഹജ്റുഫ്, പൊതുമരാമത്ത് മന്ത്രി ജിനാന്‍ ബൂഷഹരി എന്നിവരാണ് കഴിഞ്ഞ ആഴ്ച രാജിവെച്ചത്. ആഭ്യന്തര മന്ത്രിയടക്കം മൂന്ന് മന്ത്രിമാര്‍ക്കെതിരെ പാര്‍ലമെന്‍റില്‍ കുറ്റവിചാരണയും നടക്കാനിരിക്കുകയായിരുന്നു.


Latest Related News