Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ ഗാർഹിക തൊഴിലാളി ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ സ്പോൺസറെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തു.

January 01, 2020

January 01, 2020

ഫിലിപ്പൈൻസിൽ നിന്നുള്ള യുവതിയാണ് മരണപ്പെട്ടത് 

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഗാര്‍ഹികത്തൊഴിലാളി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ സ്‌പോണ്‍സറായ കുവൈത്ത് പൗരനെയും ഭാര്യയെയും പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. ജീനെലിന്‍ പഡേണല്‍ വില്ലാവെന്‍ഡെ എന്ന ഫിലിപ്പീനി തൊഴിലാളിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തില്‍ ശക്തമായി പ്രതിഷേധിച്ച്‌ ഫിലിപ്പീന്‍സ് രംഗത്തു വന്നിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥനായ സ്വദേശി സ്‌പോണ്‍സര്‍ തന്നെയാണ് ഇവരെ അവശനിലയില്‍ ആശുപത്രിയിലെത്തിച്ചത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് മര്‍ദനമേറ്റതായി കണ്ടെത്തിയതോടെയാണ് പോലീസ് സംഭവത്തില്‍ കേസെടുക്കുകയും വീട്ടുടമസ്ഥരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ജോലിക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുമെന്ന 2018 മേയിലെ കരാറിന് വിരുദ്ധമായ കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും സുതാര്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും ഫിലിപ്പീന്‍സ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.


Latest Related News