Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട് 

September 16, 2019

September 16, 2019

കുവൈത്ത് സിറ്റി : കുവൈത്തിലെ ചില മേഖലകളിൽ ഇന്നലെ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്.കബ്ദ് മേഖലയുടെ വടക്കു ഭാഗത്തും ജഹ്‌റയുടെ തെക്കു ഭാഗങ്ങളിലുമായി കഴിഞ്ഞ ദിവസം നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷനല്‍ സീസ്‌മോളജിക്കല്‍ നെറ്റ്‌വര്‍ക്ക് (എന്‍.ഐ.എസ്) അറിയിച്ചു.റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി. പുലര്‍ച്ച ആറിനുശേഷമാണ് ഭൂചലനം അനുഭവപ്പെട്ടത്.

ആറ് കിലോമീറ്റര്‍ ആഴത്തിലാണ് ചലനമുണ്ടായതെന്നും ജഹ്‌റയിലെ താമസക്കാര്‍ക്ക് ഭൂചലനം അനുഭവപ്പെട്ടിരുന്നെന്നും നാഷനല്‍ സീസ്‌മോളജിക്കല്‍ നെറ്റ്‌വര്‍ക്ക് മേധാവി ഡോ. അബ്ദുല്ല അല്‍ ഹിന്‍സി വ്യക്തമാക്കി. എന്നാല്‍, നാശനഷ്ടങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ സുരക്ഷാസംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്.


Latest Related News