Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ഹിജാബ്‌ വിലക്ക്: കുവൈത്തിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ സ്വദേശി വനിതകളുടെ പ്രതിഷേധം

February 17, 2022

February 17, 2022

കുവൈത്ത് സിറ്റി : കർണാടകയിൽ ഹിജാബ് നിരോധിച്ചതിനെതിരെ കുവൈത്തിലും പരക്കെ പ്രതിഷേധം. വനിതാ കൂട്ടായ്മകളും രാഷ്ട്രീയരംഗത്തെ പ്രമുഖരും കർണ്ണാടക സർക്കാറിന്റെ നിലപാടിനെതിരെ തുറന്നടിച്ചു. ഗ്രീൻ ഐലൻഡിന് സമീപം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ എംബസിയുടെ സമീപത്തായി 'ഇസ്ലാമിക് കോൺസ്റ്റിറ്റൂഷണൽ മൂവ്മെന്റ് എന്ന സംഘടന സംഘടിപ്പിച്ച പ്രതിഷേധത്തിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. 

ഇന്ത്യൻ മുസ്‌ലിംകൾക്ക് ഐകദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്ലക്കാർഡുകളുമേന്തിയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം പരിപാടിയുടെ ഭാഗമായത്. ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ അന്താരാഷ്ട്ര സമൂഹം പാലിക്കുന്ന അപകടകരമായ മൗനത്തെയും പ്രതിഷേധം ചോദ്യം ചെയ്തു. സംഘപരിവാരത്തിന്റെ മുന്നിൽ അവകാശങ്ങൾക്കായി വീറോടെ നിലകൊണ്ട മുസ്കാൻ എന്ന പെൺകുട്ടിയുടെ ചിത്രവും പ്ലക്കാർഡുകളിൽ ഉണ്ടായിരുന്നു. ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യക്കാരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും മാനിക്കുന്നുണ്ട് എന്ന വസ്തുത ഇന്ത്യൻ ഭരണകൂടം ശ്രദ്ധിക്കണമെന്ന് അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമായ എസ്രാ അൽ മാത്തൂഖ് അഭിപ്രായപ്പെട്ടു. നേരത്തേ, പാർലമെന്റ് മന്ദിരത്തിന് മുന്നിലെ ഇറാദ ചത്വരത്തിലും കുവൈത്തി വനിതകൾ ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു. കുവൈത്ത് പാർലമെന്റ് അംഗങ്ങളും വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.


Latest Related News