Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഫെബ്രുവരി 27 മുതൽ കുവൈറ്റിലെത്തിയവർ പുറത്തിറങ്ങിയാൽ നാടുകടത്തും 

March 13, 2020

March 13, 2020

കുവൈത്ത് സിറ്റി: വീട്ടുനിരീക്ഷണത്തിലിരിക്കേണ്ടവര്‍ പുറത്തിറങ്ങിയാല്‍ പിടികൂടി നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇതിനായി അധികൃതര്‍ വിപുലമായ പരിശോധനകൾ തുടങ്ങിയതായാണ് റിപ്പോർട്ട്. മാർച്ച് 26 വരെ പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഫെബ്രുവരി 27 മുതല്‍ കൊറോണ വൈറസ് ബാധിത രാജ്യങ്ങളില്‍നിന്ന് വന്നവര്‍ക്കാണ് വീട്ടുനിരീക്ഷണം നിര്‍ദേശിച്ചിട്ടുള്ളത്. ഏത് രാജ്യക്കാരാണെന്നതും സിവില്‍ െഎ.ഡി കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാര്‍ഡ് സ്കാന്‍ ചെയ്താല്‍ രാജ്യത്ത് അവസാനമായി പ്രവേശിച്ച തീയതി അറിയാന്‍ കഴിയും. ഇതുവഴി വീട്ടുനിരീക്ഷണത്തില്‍ കഴിയേണ്ടവരെ എളുപ്പം കണ്ടെത്താന്‍ കഴിയും.

ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത്, ലെബനോന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, സിറിയ, അസര്‍ബൈജാന്‍, ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, നെതര്‍ലാന്‍ഡ്, നോര്‍വേ, സിങ്കപ്പൂര്‍, സപെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലാഡ്, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍നിന്ന് ഫെബ്രുവരി 27ന് ശേഷം കുവൈത്തിലെത്തിയവര്‍ക്കാണ് രണ്ടാഴ്ച വീട്ടുനിരീക്ഷണം നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഈ ദിവസങ്ങളില്‍ ജോലിക്ക് പോവാനോ പുറത്തിറങ്ങാനോ പാടില്ല.

നിരീക്ഷണ കാലയളവിനിടെ പനിയോ കഫക്കെട്ടോ മറ്റു ശാരീരിക അസ്വസ്ഥതകളോ ഉണ്ടായാല്‍ അധികൃതരെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. കൊറോണ വൈറസ് വ്യാപനം തടയാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇത്തരം നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വീട്ടുനിരീക്ഷണം നിര്‍ദേശിച്ചരെ ജോലിക്ക് ഹാജരാകാന്‍ അനുവദിക്കരുതെന്നും ഇവരുടെ ശമ്ബളം വെട്ടിക്കുറക്കാന്‍ പാടില്ലെന്നും തൊഴിലുടമകള്‍ക്ക് നിര്‍ദേശമുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News