Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കുവൈത്തിൽ അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിക്കുന്നു,പി.സി.ആർ പരിശോധന നിർബന്ധമാക്കി

July 20, 2020

July 20, 2020

കുവൈത്ത് സിറ്റി : കുവൈത്തിൽ ആഗസ്റ്റ് ഒന്ന് മുതൽ  രാജ്യാന്തര വിമാനസർവീസുകൾ പുനരാരംഭിക്കും.ഇതിന്റെ ഭാഗമായി  കുവൈത്തിലേക്ക് എത്തുന്ന യാത്രക്കാര്‍ക്കുള്ള ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ മന്ത്രാലയം പുറത്തിറക്കി.രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് വിമുക്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടാതെ രാജ്യത്ത് പ്രവേശിച്ച തീയതി മുതല്‍ 14 ദിവസത്തേക്ക് ക്വാറന്‍റൈനിലും പ്രവേശിക്കണം. ഓരോ രാജ്യങ്ങളില്‍ നിന്നും യാത്ര പുറപ്പെടുന്നതിന് മുമ്പ്  ആരോഗ്യ മന്ത്രാലയത്തിന്‍റെ സാക്ഷ്യ പത്രത്തില്‍ ഒപ്പു വെക്കണം.

വിമാന സര്‍വ്വീസുകള്‍ വീണ്ടും തുടങ്ങുന്നതിന് മുന്നോടിയാണ് അധികൃതര്‍ ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ വിമാന കമ്പനികൾ യാത്ര അനുവദിക്കുകയുള്ളൂ.

വിമാനത്തില്‍ കയറുന്നതിന് മുമ്പായി  ഷ്ലോനിക് (Shlonik) ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി യാത്രക്കാര്‍ രജിസ്റ്റര്‍ ചെയ്യണം. കയ്യുറുകളും മാസ്കുകളും ധരിക്കണമെന്നും യാത്രക്കാരുടെ താപനില പരിശോധിക്കണമെന്നും ഡി.ജി.സി.എയുടെ നിര്‍ദ്ദേശങ്ങളിലുണ്ട്.

അതേസമയം,കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് എപ്പോൾ മുതൽ സർവീസുകൾ പുനരാരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News