Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ അഞ്ചുമുതൽ പതിനൊന്ന് വയസുവരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ ലഭ്യമാക്കും

November 01, 2021

November 01, 2021

കുവൈത്ത് സിറ്റി : പന്ത്രണ്ടിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകിയതിന് പിന്നാലെ, അടുത്ത ഘട്ടം പ്രഖ്യാപിച്ച് കുവൈത്ത്. അഞ്ചുമുതൽ പതിനൊന്ന് വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകാനുള്ള നടപടികൾ സ്വീകരിക്കുകയാണ് അധികൃതർ. രക്ഷിതാവിന്റെ മൊബൈൽ ഫോൺ വഴിയാകും ഇതിനുള്ള നടപടിക്രമങ്ങൾ നടത്തുക. 


ഇതോടൊപ്പം തന്നെ, വഫറ അബ്ദലി ഫീൽഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഞായറും തിങ്കളും കുത്തിവെപ്പ് എടുക്കാമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. സ്വദേശികൾക്കും വിദേശികൾക്കും ഇവിടെ സൗകര്യം ഒരുക്കും. രാവിലെ ഒൻപത് മണിമുതൽ വൈകീട്ട് ഏഴ് മണിവരെയാവും വാക്സിനേഷൻ നൽകുക. ഇതുവരെ ആദ്യഡോസ് സ്വീകരിക്കാത്തവർക്കും, രണ്ടാം ഡോസിനുള്ള സമയം ആയവർക്കും ഇവിടെ വാക്സിൻ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.


Latest Related News