Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്ക് കോവിഡ് വാക്സിനേഷൻ

September 21, 2021

September 21, 2021

കു​വൈ​ത്ത്​ സി​റ്റി: രാജ്യത്ത് മു​ന്‍​കൂ​ട്ടി ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​ത്ത​വ​ര്‍​ക്കും കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കാ​നൊ​രു​ങ്ങി കുവൈത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ കു​ത്തി​വെയ് ​പ്പ് എ​ടു​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് അധികൃതരുടെ ലക്‌ഷ്യം.

അതെ സമയം ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​നാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​വ​രി​ല്‍ 70 ശ​ത​മാ​ന​ത്തി​ലേ​റെപേര്‍ വാക്‌സിനേഷന്‍ പൂ​ര്‍​ത്തി​യാ​ക്കിയിട്ടുണ്ട് . ആ​ദ്യ ഡോ​സ് മാ​ത്രം എ​ടു​ത്ത​വ​ര്‍ 80 ശ​ത​മാ​ന​ത്തി​ലേ​റെ​യാ​ണ്.

ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത മു​ഴു​വ​ന്‍ പേരുടെയും കു​ത്തി​വെ​പ്പ് പൂ​ര്‍​ത്തി​യാ​കു​ന്ന മു​റ​ക്ക് ‘വാ​ക് ഇ​ന്‍ ‘സം​വി​ധാ​ന​ത്തി​ലൂ​ടെ മറ്റുള്ളവര്‍ക്ക് കൂ​ടി വാ​ക്സി​ന്‍ ന​ല്‍​കാ​നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നീക്കമിടുന്നത് .

വാക്‌സിന്‍ ര​ണ്ടാം ഡോ​സ് എ​ടു​ക്കു​ന്ന​വ​ര്‍​ക്ക് മി​ഷ്‌​രി​ഫ് വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ മു​ന്‍‌​കൂ​ര്‍ അ​പ്പോ​യ​ന്‍​​മെന്‍റ്​ പ​രി​ഗ​ണി​ക്കാ​തെ വാ​ക് ഇ​ന്‍ ആ​യി കു​ത്തി​വെ​പ്പ് ന​ല്‍​കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. ഫൈ​സ​റിന്റെ ആ​ദ്യ ഡോ​സ് എ​ടു​ത്ത​വ​ര്‍​ക്ക് 21 ദി​വ​സ​വും ഓ​ക്സ്ഫോ​ര്‍​ഡ് എ​ടു​ത്ത​വ​ര്‍​ക്ക് 28 ദി​വ​സ​വും പൂ​ര്‍​ത്തി​യാ​ക്കി​യാ​ല്‍ മാ​ത്ര​മാ​ണ് ര​ണ്ടാം ഡോ​സ് ല​ഭി​ക്കു​ക.

എന്നാല്‍ ,അ​തോ​ടൊ​പ്പം രാ​ജ്യ​ത്തെ താ​മ​സ​രേ​ഖ​ക​ളി​ല്ലാ​ത്ത വി​ദേ​ശി​ക​ള്‍​ക്കും കു​ത്തി​വെ​പ്പ് ന​ല്‍​കു​ന്ന​കാ​ര്യം ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ​രി​ഗ​ണി​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന.അ​തേ​സ​മ​യം, ഇ​ത് എ​ങ്ങ​നെ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും അധികൃതര്‍ക്കുണ്ട്

രാ​ജ്യം സാ​മൂ​ഹി​ക​ പ്ര​തി​രോ​ധം എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് അടുക്കുമ്ബോഴാണ് ​ താ​മ​സ​രേ​ഖ​ക​ളി​ല്ലാ​ത്ത ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം വി​ദേ​ശി​ക​ള്‍ അ​ധി​കൃ​ത​ര്‍​ക്ക് മു​ന്നി​ല്‍ വ​ലി​യ ചോ​ദ്യ​ചി​ഹ്ന​മാ​യി നി​ല്‍​ക്കു​ന്ന​ത്. അ​ധി​കൃ​ത​രി​ല്‍​നി​ന്ന് ഒ​ളി​ച്ചു​ക​ഴി​യു​ന്ന ഇ​വ​ര്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ മു​ന്നോ​ട്ടു​വ​രു​മോ എ​ന്ന​താ​ണ് അധികൃതരെ കുഴക്കുന്നത്.


Latest Related News