Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ വ്യാപാരങ്ങൾ നൂറ് ശതമാനം ഉടമസ്ഥതയോടെ സ്വന്തമാക്കാൻ വിദേശികൾക്ക് അവസരമൊരുങ്ങുന്നു

October 11, 2021

October 11, 2021

 


കുവൈത്ത് സിറ്റി : വിദേശികൾക്ക് വ്യാപാരസ്ഥാപനങ്ങൾ നൂറ് ശതമാനം ഉടമസ്ഥതയോടെ സ്വന്തമാക്കാൻ സഹായിക്കുന്ന നിയമം നിർമിക്കാനുള്ള ഒരുക്കത്തിലാണ് കുവൈത്ത്. രാജ്യത്തേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിന് വേണ്ടിയും, ഇതുവഴി രാജ്യത്തിന്റെ സമ്പത്വ്യവസ്ഥയെ കൂടുതൽ ഉയരത്തിൽ എത്തിക്കാനുമാണ് ഇത്തരമൊരു നടപടി. ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റി മേധാവി ജനറൽ അൽ സബാഹ് ആണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ ഈ സാധ്യതയെ കുറിച്ച് സൂചനകൾ നൽകിയത്. 

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഒരു ബില്യണോളം കുവൈത്ത് ദിനാറാണ് രാജ്യത്തേക്ക് നിക്ഷേപമായി എത്തിയത്. സാങ്കേതിക വിദ്യ, സംഭരണം, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളിലാണ് കൂടുതൽ നിക്ഷേപങ്ങൾ നടന്നത്. കുവൈത്തിന്റെ ജിഡിപി ഇത്തരത്തിൽ വർധിച്ചാൽ അത് രാജ്യത്തിന്റെ വളർച്ചയ്ക്ക് ഗുണംചെയ്യുമെന്നും, ഇതിനാലാണ് വിദേശികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനെ കുറിച്ച് ആലോചിക്കുന്നതെന്നും അൽ സബാഹ് കൂട്ടിച്ചേർത്തു.


Latest Related News