Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ അടിസ്ഥാനശമ്പളം വർധിപ്പിച്ചു, തീരുമാനം ഉടൻ പ്രാബല്യത്തിൽ

April 04, 2022

April 04, 2022

കുവൈത്ത് സിറ്റി : രാജ്യത്തെ ഗാർഹിക തൊഴിലാളികൾക്കുള്ള മിനിമം വേതനം വർധിപ്പിക്കാൻ തീരുമാനിച്ചതായി മാനവശേഷി മന്ത്രാലയത്തിന്റെ പബ്ലിക് അതോറിറ്റി അറിയിച്ചു. നിലവിൽ 60 ദിനാറാണ് കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്കുള്ള മിനിമം വേതനം. ഇത് 75 ദിനാറാക്കി വർധിപ്പിക്കാനാണ് തീരുമാനിച്ചത്. ഗാർഹിക തൊഴിലാളികൾക്ക് ഏറ്റവും കുറവ് വേതനം നൽകുന്ന രാജ്യങ്ങളിൽ ഒന്നാണ് കുവൈത്ത്. 2015 ലെ നിയമം പ്രകാരമാണ് അടിസ്ഥാന ശമ്പളം 60 ദിനാറാക്കി നിശ്ചയിച്ചത്. കൃത്യമായ സമയത്ത് ശമ്പളം കൊടുക്കുന്നതിൽ വീഴ്ച വരുത്തിയാൽ തൊഴിലുടമയ്ക്ക് നേരെ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.


Latest Related News