Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ വിദ്യാഭ്യാസ മന്ത്രാലയം ആയിരം അധ്യാപകരെ നിയമിക്കുന്നു

February 22, 2022

February 22, 2022

കുവൈത്ത് സിറ്റി : രാജ്യത്തെ വിദ്യാഭ്യാസ രംഗം കൂടുതൽ മികച്ചതാക്കാൻ ആയിരത്തോളം അധ്യാപകരെ നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ദേശീയ ദിന അവധിക്ക് ശേഷം ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അലി യാക്കൂബ് അറിയിച്ചു. 

ദേശീയ ദിന അവധിക്ക് ശേഷം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒഴിവുകൾ സംബന്ധിച്ചുള്ള വിജ്ഞ്ജാപനം പ്രസിദ്ധീകരിക്കും. പതിനൊന്ന് വിഷയങ്ങളിലേക്കാണ് അധ്യാപകരെ നിയമിക്കുന്നത്. കുവൈത്ത് സ്വദേശികളായ അധ്യാപകർക്കാണ് പ്രഥമ പരിഗണന. ശേഷം, കുവൈത്തി വംശജരായവർക്കും, ജി.സി.സി രാഷ്ട്രങ്ങളിലെ പൗരന്മാർക്കും അവസരം ലഭിക്കും. ഇതിന് ശേഷവും ഒഴിവുകൾ ഉണ്ടെങ്കിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും അപേക്ഷിക്കാം.


Latest Related News