Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഒമിക്രോൺ : കുവൈത്തിൽ സന്ദർശക വിസാ നടപടികൾ കർശനമാക്കി

December 03, 2021

December 03, 2021

കുവൈത്ത് സിറ്റി: ഒമിക്രോണ്‍ വൈറസ് വകഭേദം വിവിധ രാജ്യങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ കുവൈത്ത് ടൂറിസ്റ്റ് വിസ നടപടി കര്‍ശനമാക്കി.

കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് 53 രാജ്യക്കാര്‍ക്കും ഏതെങ്കിലും ജി.സി.സി രാജ്യത്ത് ആറുമാസത്തിലേറെ താമസാനുമതിയുള്ള വിദേശികളില്‍ ചില തിരഞ്ഞെടുത്ത തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്കും കുവൈത്ത് നവംബര്‍ അവസാന വാരം മുതല്‍ ഒാണ്‍ലൈനായി സന്ദര്‍ശക വിസ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു.

അതിനു ശേഷമാണ് ഒമിക്രോണ്‍ വൈറസ് വിവിധ രാജ്യങ്ങളില്‍ ഉണ്ടായത്.

നിലവിലെ സാഹചര്യത്തില്‍ പുതിയ വൈറസ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് എളുപ്പത്തില്‍ വിസ അനുവദിക്കില്ല. ഒരാഴ്ചക്കിടെ 1200 ടൂറിസ്റ്റ് വിസയാണ് ആഭ്യന്തര മന്ത്രാലയം ഇഷ്യൂ ചെയ്തത്. ഇതില്‍ ഭൂരിഭാഗവും 53 രാജ്യങ്ങളില്‍നിന്നുള്ള ഒാണ്‍ലൈന്‍ വിസ ആയിരുന്നു.

അന്‍ഡോറ, ആസ്ട്രേലിയ, ബെല്‍ജിയം, ഭൂട്ടാന്‍, ബ്രൂണെ, ബള്‍ഗേറിയ, കംബോഡിയ, കാനഡ, സൈപ്രസ്, ക്രൊയേഷ്യ, ചെക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, എസ്തോണിയ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജോര്‍ജിയ, ജര്‍മനി, ഗ്രീസ്, ഹംഗറി, െഎസ്ലന്‍ഡ്, അയര്‍ലന്‍ഡ്, ഇറ്റലി, ജപ്പാന്‍, ലാവോസ്, ലാത്വിയ, ലിച്ചെന്‍സ്റ്റൈന്‍, ലക്സംബര്‍ഗ്, മലേഷ്യ, മൊണാക്കോ, നെതര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, റുമേനിയ, സാന്‍ മറിനോ, സെര്‍ബിയ, സിംഗപ്പൂര്‍, സ്ലോവാക്യ, സ്ലോവേനിയ, ദക്ഷിണ കൊറിയ, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ചൈന,ഹോേങ്കാങ്, തുര്‍ക്കി, യുക്രൈന്‍, ബ്രിട്ടന്‍, അമേരിക്ക, വത്തിക്കാന്‍ എന്നിവയാണ് 53 രാജ്യങ്ങള്‍. ഏത് തരം വിസയിലുള്ളവരായാലും കുവൈത്തിലേക്ക് വരുന്നവരുടെ യാത്രാചരിത്രം പരിശോധിക്കാന്‍ ആരോഗ്യ മന്ത്രാലയം വ്യോമയാന വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ അടുത്തിടെ പോയവരാണെങ്കില്‍ പ്രത്യേകം പരിശോധിക്കും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇത് ബാധകമാണ്.  
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News