Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അമീറിന്റെ വിയോഗം,കുവൈത്തിൽ ഗതാഗത നിയന്ത്രണം

September 30, 2020

September 30, 2020

കുവൈത്ത്‌ സിറ്റി : കുവൈത്ത് അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ സബാഹിന്റെ ഖബറടക്കം നടക്കാനിരിക്കെ,ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി താഴെ പറയുന്ന റോഡുകൾ ഇന്ന് ഉച്ചക്ക്‌ 2 മണി മുതൽ താൽക്കാലികമായി അടച്ചു.  ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇവ എപ്പോൾ തുറന്ന് പ്രവർത്തിക്കുമെന്ന് പിന്നീട്‌ അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

  • കിംഗ്‌ ഫൈസൽ റോഡ്‌ ( 50 നമ്പർ എക്സ്പ്രസ്സ്‌ പാത) വിമാനതാവളം മുതൽ ഫിഫ്ത്‌ റിംഗ്‌ റോഡ്‌ വരെയുള്ള ഇരു ദിശകളും.
  • സബഹാൻ റോഡ്‌ (51) കിംഗ്‌ ഫൈസൽ റോഡ്‌ വരെയുള്ള ഇരു ദിശകളും.
  • ശൈഖ്‌ സായിദ്‌ റോഡ്‌ ( ഫിഫ്ത്‌ റിംഗ്‌ എക്സ്പ്രസ്സ്‌ പാത) ദമസ്കസ്‌ സ്ട്രീറ്റ്‌ മുതൽ മഖാബതീൻ സ്ട്രീറ്റ് വരെയുള്ള ഇരു ദിശകളും
  • ദമസ്കസ്‌ സ്റ്റ്രീറ്റ്‌ ( 45നമ്പർ റോഡ്‌) സാദിഖ്‌ , സലാം പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ഇന്റർ സെക്ഷൻ മുതൽ ഫിഫ്ത്‌ റിംഗ്‌ റോഡു വരെയുള്ള ഇരു ദിശയിലേക്കുമുള്ള ഭാഗങ്ങൾ.
  • ജഹറ റോഡ്‌ ( 80 നമ്പർ എക്സ്പ്രസ്സ്‌ പാത) യു.എൻ.ഇന്റർ സെക്ഷൻ മുതൽ ദോഹ ഇന്റർ സെക്ഷൻ വരെയുള്ള ഇരു ദിശയിലേക്കുമുള്ള ഭാഗങ്ങൾ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News