Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കുവൈത്ത് വാർത്താ ഏജൻസിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു,അമേരിക്കൻ സൈന്യത്തെ പിൻവലിക്കുന്നുവെന്ന് വ്യാജവാർത്ത 

January 08, 2020

January 08, 2020

കുവൈത്ത് സിറ്റി : കുവൈത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ കുന (കുവൈത്ത് ന്യൂസ് ഏജൻസി) യുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോർട്ട്. അജ്ഞാതർ ഹാക്ക് ചെയ്ത ട്വിറ്റർ അക്കൗണ്ടിൽ കുവൈത്തിൽ നിന്നും അമേരിക്കൻ സേന പിന്മാറുന്നുവെന്ന വാർത്ത കുവൈത്ത്‌ പ്രതിരോധ മന്ത്രിയുടെ പേരിൽ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയത്. ഇതേതുടർന്ന് കുന യുടെ ട്വിറ്റർ  അക്കൗണ്ട്‌ ഹാക്ക്‌ ചെയ്യപ്പെട്ടതായി സർക്കാർ വക്താവ്‌ താരിഖ് അൽ മുസറാം സ്ഥിരീകരിച്ചു.

കുവൈത്തിൽ നിന്ന് 3 ദിവസത്തിനകം അമേരിക്കൻ  സൈന്യത്തെ പിൻവലിക്കുന്നതായി ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് അഹമ്മദ് അൽ മൻസൂറിന്റെ പേരിലാണു വ്യാജ പ്രസ്താവന പ്രസിദ്ധീകരിച്ചത്‌. എന്നാൽ, ഇത്‌ സംബന്ധിച്ച്‌ തങ്ങൾ ഒരു വാർത്തയും നൽകിയിട്ടില്ലെന്ന്  കുന അധികൃതർ വ്യക്തമാക്കി. വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ കുവൈത്തിന്റെ ഔദ്യോഗിക സൈറ്റിൽ പ്രത്യക്ഷപ്പെട്ട ഇത്തരമൊരു വാർത്ത വൻ പ്രാധാന്യത്തോടെയാണു അന്താരാഷ്ട്രമാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്‌. 


Latest Related News