Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ നിന്നും നേരിട്ട് ഇന്ത്യയിലേക്ക് വരാം,അനുമതി ലഭിച്ചതായി റിപ്പോർട്ട് 

May 17, 2021

May 17, 2021

കുവൈത്ത്  : ലോക്ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രാനുമതി ലഭിച്ചതായി ജസീറ എയര്‍വെയ്‌സും, ഇന്‍ഡിഗോ എയര്‍വെയ്‌സ് അധികൃതരും അറിയിച്ചു. എന്നാല്‍ ഇതുസംബന്ധിച്ചുള്ള അറിയിപ്പ് ഇതുവരെ ലഭിച്ചില്ലെന്നാണ് ട്രാവല്‍ ഏജന്‍സി അധികൃതര്‍ അറിയിക്കുന്നത്. അതേസമയം, നാട്ടി​ലുള്ളവര്‍ക്ക്​ കുവൈത്തിലേക്ക്​ വരാന്‍ സാഹചര്യം ഒരുങ്ങിയിട്ടില്ല.

ഇന്ത്യയടക്കം 5 രാജ്യങ്ങളിലേക്ക് ഏര്‍പ്പെടുത്തിയ വിലക്കാണ് കുവൈത്ത് പിന്‍വലിച്ചത് .ഇന്ത്യ ശ്രീലങ്ക പാക്കിസ്ഥാന്‍ ബംഗ്ലാദേശ് നേപ്പാള്‍ എന്നീ രാജ്യങ്ങളിലേക്ക് കുവൈത്തില്‍ നിന്നും നേരിട്ട് വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു .ഇന്ന് മുതല്‍ നിരോധനം പിന്‍വലിക്കുന്നതായി കുവൈത്ത്  വിമാനത്താവളം വ്യോമ ഗതാഗത വിഭാഗം മേധാവി നായിഫ് അല്‍ ബദറാണ് അറിയിച്ചത്.

അതെസമയം കുവൈത്തിൽ അംഗീകൃത വാക്‌സിന്‍ സ്വീകരിച്ച്‌ കൊവിഡില്‍ നിന്ന് മുക്തി നേടാത്ത പൗരന്മാര്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും കുവൈത്തി  പുറത്തേയ്ക്ക് യാത്ര ചെയ്യാന്‍ അനുവാദമില്ല.

വാക്‌സിനേഷന്റെ വ്യവസ്ഥകള്‍ ഇങ്ങനെ :

  • രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും രണ്ടാമത്തെ ഡോസ് സ്വീകരിച്ച്‌ രണ്ടാഴ്ച്ചയില്‍ കൂടുതല്‍ കഴിഞ്ഞവര്‍ക്കും
  • ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച്‌ അഞ്ച് ആഴ്ച്ചകള്‍ കഴിഞ്ഞവര്‍ക്ക്.
  • കൊവിഡ് മുക്തി നേടിയ ശേഷം ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച്‌ രണ്ട് ആഴ്ച്ചകള്‍ കഴിഞ്ഞവര്‍ക്ക്‌.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News