Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കുവൈത്തിൽ കോവിഡ് ഭേദമാകുന്നവരുടെ എണ്ണം കൂടി,മൂന്നു മരണം

July 14, 2020

July 14, 2020

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ  കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത്‌ കോവിഡ് മരണസംഖ്യ 396 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 421 പേർ സ്വദേശികളാണ്. 666 വിദേശികൾക്കും രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 56174 ആയി. 805പേർ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 46,161ആയി. ആകെ 9,617പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.ഇവരിൽ 156 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.

ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകൾ ഫർവ്വാനിയ 121,അഹമദി 199 , ഹവല്ലി 93, കേപിറ്റൽ 108,ജഹറ 145.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News