Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ കോവിഡ് ചികിത്സയിലായിരുന്ന മൂന്നു പേർ കൂടി മരിച്ചു 

July 18, 2020

July 18, 2020

കുവൈത്ത്‌സിറ്റി: കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു പേർ കൂടി കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടു.മരണസംഖ്യ ഇതോടെ 407 ആയി. 683 പേർക്കാണ് പുതുതായി  കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 58,904 ആയി. 639 പേർ കൂടി രോഗത്തെ അതിജീവിച്ചതോടെ രോഗം ഭേദമായവരുടെ എണ്ണം  49,020 ആയി.നിലവിൽ 9477 പേരാണ് കുവൈത്തിൽ കോവിഡ് പോസറ്റിവ് ആയി തുടരുന്നത്.ഇതിൽ 137 പേർ ഗുരുതരാവസ്ഥയിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,370 പേരീല്‍ കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്.. ആകെ 4,57,340 പേരിലാണ് രാജ്യത്ത് കോവിഡ് പരിശോധന നടത്തിയതെന്നും അരോഗ്യ മന്ത്രാലയം അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ  പേര് സന്ദേശമായി അയക്കുക  


Latest Related News