Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ ഇന്ന് ഒരു കോവിഡ് മരണം കൂടി,മരണം രണ്ടായി

April 13, 2020

April 13, 2020

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്ന് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. രാജ്യത്തു റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ കോവിഡ്  മരണമാണിത്. അമ്പതുകാരനായ കുവൈത്ത് പൗരൻറെ മരണമാണ് ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച സ്ഥിരീകരിച്ചത്. നേരത്തെ 46 വയസ്സുള്ള ഗുജറാത്ത് സ്വദേശിയും കുവൈത്തിൽ കോവിഡ് മൂലം മരിച്ചിരുന്നു.  

പുതുതായി 66 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു .ഇതോടെ കുവൈത്തിലെ കോവിഡ്  കേസുകളുടെ എണ്ണം 1300  ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 45 പേർ ഇന്ത്യക്കാരാണ്.  ഇതോടെ രാജ്യത്തെ കോവിഡ്  ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 724 ആയി. പുതിയ രോഗികളിൽ ൽ 40 ഇന്ത്യക്കാർ ഉൾപ്പെടെ 51  പേർ  നേരത്തെ കോവിഡ്  സ്ഥിരീകരിച്ചവരുമായുള്ള  സമ്പർക്കത്തെ തുടർന്നു നിരീക്ഷണത്തിൽ  കഴിഞ്ഞിരുന്നവരാണ്.  
150 പേർ ഇതുവരെ രോഗവിമുക്തി നേടിയതായുംആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 1148 പേരാണ് ചികിത്സയിലുള്ളത്. 26 പേർ തീവ്ര പരിചരണവിഭാഗത്തിലാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക. 


Latest Related News