Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിലും ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു,മരിച്ചത് ഇന്ത്യക്കാരൻ 

April 04, 2020

April 04, 2020

കുവൈത്ത് സിറ്റി : സൗദി അറേബ്യ,ബഹ്‌റൈൻ,യു.എ.ഇ,ഖത്തർ,ഒമാൻ,എന്നീ രാജ്യങ്ങൾക്ക് പിന്നാലെ കുവൈത്തിലും ഇന്ന് (ശനി) കോവിഡ് മരണം സ്ഥിരീകരിച്ചു. 46 വയസ്സുള്ള  ഗുജറാത്ത് സ്വദേശിയാണ്  മരിച്ചത്, ഇതോടെ രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം  479 ആയി ഉയര്‍‌ന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 50 പേര്‍‌ ഇന്ത്യക്കാരാണ്.

ഇന്ന് പുലർച്ചെ സൗദിയിലെ മദീനയിൽ ഒരു മലയാളി കോവിഡ് ബാധിച്ചു മരണപ്പെട്ടിരുന്നു. കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്നാസ് ആണ്(28) മരിച്ചത്. 

ഇതുവരെ സൗദിയിൽ 26 പേരും  യു.എ.ഇ യിൽ  9 ഉം ബഹറിനിൽ 4 ഉം ഖത്തറിൽ മൂന്നും ഒമാനിൽ ഒരാളും കോവിഡ് ബാധിച്ചു മരണപ്പെട്ടിട്ടുണ്ട്.ഇതോടെ ഗൾഫിലെ മൊത്തം മരണനിരക്ക് 44 ആയി ഉയർന്നു. ആറു ജിസിസി രാജ്യങ്ങളിലായി ഇതുവരെ രോഗബാധിതരുടെ എണ്ണം 5700 പിന്നിട്ടു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.      


Latest Related News