Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ ആറ് കോവിഡ് മരണം,പുതിയ രോഗബാധിതരിൽ 232 ഇന്ത്യക്കാർ 

May 18, 2020

May 18, 2020

കുവൈത്ത് സിറ്റി : കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 232 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 841 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവര്‍ 15,691 ആയി. ആറുപേര്‍ കൂടി മരിച്ചതോടെ കോവിഡ് മരണം 118 ആയി.

തിങ്കളാഴ്ച 246 പേര്‍ ഉള്‍പ്പെടെ 4339 പേര്‍ രോഗമുക്തി നേടി.  11,234 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 161 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 248,314 പേര്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.

ഫര്‍വാനിയ ഗവര്‍ണറേറ്റ് 284, ഹവല്ലി ഗവര്‍ണറേറ്റ് 212, അഹ്മദി ഗവര്‍ണറേറ്റ് 166, ജഹ്റ ഗവര്‍ണറേറ്റ് 97, കാപിറ്റല്‍ ഗവര്‍ണറേറ്റ് 82 എന്നിങ്ങനെയാണ് പുതിയ കേസുകള്‍

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      
 


Latest Related News