Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ ഇന്ത്യക്കാരൻ ഉൾപെടെ നാല് കോവിഡ് മരണം,രോഗം സ്ഥിരീകരിച്ചത് 278 പേർക്ക്

April 25, 2020

April 25, 2020

കുവൈത്ത് സിറ്റി : കുവൈത്തിൽ ഒരു ഇന്ത്യക്കാരൻ ഉൾപെടെ നാല് പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ,കുവൈത്തിലെ കോവിഡ് മരണ സംഖ്യ പത്തൊമ്പതായി.  59 വയസ്സുള്ള ഇന്ത്യക്കാരൻ, 64 കാരനായ ബംഗ്ലാദേശി, 45കാരനായ ഈജിപ്ത് പൗരൻ,   74കാരനായ കുവൈത്തി എന്നിവരാണ് മരിച്ചത്. കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ  എണ്ണം  ഇതോടെ ആറായി.

പുതിയ രോഗികളിൽ ഇന്ത്യക്കാർ ഉൾപ്പെടെ 252 പേർക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. വിവിധ രാജ്യക്കാരായ  13 പേർക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടൻ , ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നും മടങ്ങിയെത്തിയ 13 കുവൈത്തികൾക്കും ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ചികിത്സയിലുണ്ടായിരുന്നവരിൽ 43 പേർ കൂടി രോഗമുക്തി നേടി. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം  656 ആയി. നിലവിൽ 2217 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 58 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 33 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം  അറിയിച്ചു
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.  


Latest Related News