Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ കോവിഡ് ചികിത്സയിലായിരുന്ന മൂന്നു പേർ കൂടി മരിച്ചു

July 09, 2020

July 09, 2020

കുവൈത്ത് സിറ്റി : കുവൈത്തില്‍ 833 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 52,840 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.. 578 പേര്‍ക്ക് അസുഖം ഭേദമായി. 42,686 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. മൂന്നുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 382 ആയി.

9772 പേരാണ് നിലവിൽ കോവിഡ് പോസറ്റിവായി തുടരുന്നത്. 150 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അഹ്മദി ഗവര്‍ണറേറ്റില്‍ 254, ജഹ്റ ഗവര്‍ണറേറ്റില്‍ 200, ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 173, ഹവല്ലി ഗവര്‍ണറേറ്റില്‍ 136, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍  70 എന്നിങ്ങനെയാണ് പുതിയ കേസുകൾ.. പുതുതായിർ രോഗം സ്ഥിരീകരിച്ചവരിൽ 536 പേർ സ്വദേശികളും 297 പേർ വിദേശികളുമാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News