Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കുവൈത്തിൽ പത്ത് കോവിഡ് മരണം,ഭേദമാകുന്നവരുടെ എണ്ണം ഉയർന്നു തന്നെ 

June 07, 2020

June 07, 2020

കുവൈത്ത് സിറ്റി : കുവൈത്തിൽ  കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന പത്തുപേർ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 717 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മരണ സംഖ്യ 264 ഉം പോസറ്റിവായി തുടരുന്നവരുടെ എണ്ണം 11,379 ഉം ആയി.923 പേർക്കാണ് പുതുതായി രോഗം ഭേദമായത്. ഇതോടെ രോഗമുക്തി ലഭിച്ചവർ 20,205 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 79 പേർ ഇന്ത്യക്കാരാണ്.

പുതിയ രോഗികളിൽ 241 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 74 പേർക്കും അഹമ്മദിയിൽ നിന്നുള്ള 204 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 59 പേർക്കും ജഹറയിൽ നിന്നുള്ള 139 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News