Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കോവിഡ് പ്രതിസന്ധി,കുവൈത്തിൽ നിന്ന് രണ്ടുലക്ഷത്തിനടുത്ത് പ്രവാസികൾ നാട്ടിലേക്ക് മടങ്ങിയതായി റിപ്പോർട്ട്

September 15, 2021

September 15, 2021

കുവൈത്ത് സിറ്റി : കോവിഡ് പ്രതിസന്ധി ആരംഭിച്ച ശേഷം കുവൈത്തിൽ നിന്ന് രണ്ടു ലക്ഷത്തിനടുത്ത് വിദേശികൾ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയതായി റിപ്പോർട്ട്. ഇതേതുടർന്ന്  രാജ്യത്തെ വിദേശി ജനസംഖ്യയിൽ വൻ കുറവാണ്  രേഖപ്പെടുത്തിയത്..കുവൈത്ത് നാഷണൽ ബാങ്ക് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.. 2020 ലെ സെൻസസിനു ശേഷമുള്ള കണക്കുകൾ പ്രകാരം കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കുള്ളിലെ ഏറ്റവും വലിയ ഇടിവാണ് 2020 ൽ കുവൈത്ത് ജനസംഖ്യയിൽ രേഖപ്പെടുത്തിയത്. മൊത്തം ജനസംഖ്യയുടെ 2.2 ശതമാനമാണ് കുറഞ്ഞത്. ഈ വർഷം ആദ്യ പകുതിയോടെ ഇതിൽ 0.9 ശതമാനത്തിന്‍റെ കുറവ് വീണ്ടും രേഖപ്പെടുത്തി.

2020 ൽ 134,000 വിദേശികളും 2021 ആദ്യ പകുതിയോടെ 56000 തിലേറെ വിദേശികളും പ്രവാസം അവസാനിപ്പിച്ചു . കോവിഡ് പ്രതിസന്ധി ആരംഭിച്ചതിനു ശേഷം പ്രവാസം മതിയാക്കി മടങ്ങിയവരുടെ എണ്ണം 190000 ത്തിനടുത്താണെന്നും കണക്കുകൾ വ്യക്തമാക്കുന്നു . കോവിഡ് പ്രതിസന്ധി ആരംഭിച്ചത്തിനു ശേഷം മൊത്തം ജനസംഖ്യയിൽ 3.1 ശതമാനം ആണ് കുറവ് വന്നത്. മൊത്തം വിദേശികളുടെ എണ്ണത്തിൽ 1.8 ശതമാനം കുറവും സ്വദേശികളുടെ എണ്ണത്തിൽ 0.9 ശതമാനം വർധനവുമാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ വിദേശികളുടെ എണ്ണം 68.2 ശതമാനം ആയി കുറഞ്ഞു . കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ എണ്ണമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാർ മേഖലയിലെ സ്വദേശിവൽക്കരണ നടപടികളും കോവിഡിനെ തുടർന്ന് സ്വകാര്യ തൊഴിൽ മേഖലയിൽ ഉണ്ടായ തൊഴിൽ നഷ്ടവും ഒക്കെയാണ് വിദേശികളുടെ എണ്ണം കുറയാനുള്ള കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News