Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ തെരുവിലൂടെ നഗ്നനായി നടന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

May 08, 2022

May 08, 2022

കുവൈത്ത് സിറ്റി: കുവൈത്തില്‍ തിരക്കേറിയ തെരുവിലൂടെ നഗ്നനായി നടന്ന യുവാവ് അറസ്റ്റില്‍. ഇതിന്‍റെ വീഡിയോ  സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.. തെരുവിലൂടെ നടക്കുന്നതിനിടെ ഇയാള്‍ യാത്രക്കാരെ അലോസരപ്പെടുത്തുന്ന രീതിയില്‍ അശ്ലീല ചേഷ്ടകള്‍ കാണിക്കുന്നതായും വീഡിയോയിലുണ്ട്.

വീഡിയോ വൈറലായതിന് മണിക്കൂറുകള്‍ക്ക് ശേഷം ഹവാലി ഗവര്‍ണറേറ്റില്‍ നിന്ന് ഇയാളെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇയാള്‍ ഏത് രാജ്യക്കാരന്‍ ആണെന്ന് വ്യക്തമായിട്ടില്ല. പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന് മന്ത്രാലയം അറിയിച്ചു.

കുവൈത്ത് നിയമം അനുസരിച്ച് അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷയും 1000 ദിനാറില്‍ കുറയാത്ത പിഴയോ ഇവ രണ്ടില്‍ ഏതെങ്കിലുമോ ആണ് ശിക്ഷയായി ലഭിക്കുക.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News