Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ഇന്ത്യൻ മുസ്‌ലിംകൾക്കെതിരായ വിവേചനത്തിൽ നടപടി വേണമെന്ന് കുവൈത്ത് പാർലമെന്റ് അംഗങ്ങൾ 

December 26, 2019

December 26, 2019

കുവൈത്ത് സിറ്റി :  ഇന്ത്യയിലും കിഴക്കൻ തുർക്കിസ്ഥാനിലും മുസ്‍ലിംകൾക്കെതിരെ നടക്കുന്ന വിവേചനം തടയണമെന്നാവശ്യപ്പെട്ട് കുവൈത്ത് പാർലിമെന്റ് അംഗങ്ങൾ. സംയുക്ത പ്രസ്താവനയിലൂടെയാണ് കുവൈത്ത് പാർലിമെന്റ് അംഗങ്ങൾ ഇക്കാര്യം ആവശ്യപ്പെട്ടത്.

27 എംപിമാരാണ് പ്രസ്താവനയിൽ ഒപ്പിട്ടത്. സമീപകാല സംഭവവികാസങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച എംപിമാർ ഇന്ത്യയിലെ സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും അന്താരാഷ്ട്ര വേദികളിൽ വിഷയം ഉയർത്തിക്കൊണ്ടുവരാനും കുവൈത്ത് ഗവൺമെന്റിനോടും പാർലിമെന്ററി കമ്മിറ്റികളോടും അഭ്യർത്ഥിച്ചു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങളിൽ മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപറേഷനും(ഓ.ഐ.സി) നേരത്തെ ആശങ്ക അറിയിച്ചിരുന്നു.


Latest Related News