Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
നിയന്ത്രണം മുറുകുന്നു,കുവൈറ്റിൽ 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ആശ്രിത വിസ നൽകില്ല

August 29, 2019

August 29, 2019

കുവൈത്ത് സിറ്റി : കുവൈത്തില്‍ ആശ്രിത വിസക്കുള്ള വേതന പരിധി ഉയർത്തിയതിന് പിന്നാലെ വിദേശികളുടെ 12 വയസ്സിനു മുകളിലുള്ള മക്കള്‍ക്ക്‌ കുടുംബ വിസ നല്‍കുന്നതിനും വിലക്കേർപ്പെടുത്തുന്നു. താമസ കാര്യ വിഭാഗത്തെ ഉദ്ധരിച്ച്‌ പ്രാദേശിക അറബ്‌ ദിന പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
 

നിലവില്‍ ആണ്‍കുട്ടികള്‍ക്ക്‌ 15 വയസ്സും, അവിവാഹിതരായ പെണ്‍ കുട്ടികള്‍ക്ക്‌ 18 വയസുമായിരുന്നു വിസ ലഭിക്കുന്നതിനുള്ള പ്രായ പരിധി.
എന്നാല്‍ ഇനി മുതല്‍ 12 വയസ്സ് പൂര്‍ത്തിയായ മക്കള്‍ക്ക് പുതിയതായി കുടുംബ ആശ്രിത വിസ അനുവദിക്കില്ല.
ഇതിനു പുറമെ 7 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക്‌ കുടുംബ വിസ നല്‍കുന്നത്‌ നിര്‍ത്തലാക്കിയതായും പത്രം റിപ്പോര്‍ട്ട്‌ ചെയ്തു..കുടുംബ വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്ബള പരിധി 450 ദിനാറില്‍ നിന്നും 500 ദിനാറായി ഉയര്‍ത്തിയതിനു തൊട്ടു പിന്നാലെയാണു പുതിയ നിയമം നടപ്പിലാക്കാൻ  ആലോചിക്കുന്നത്‌.


Latest Related News