Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കുവൈത്തിൽ സന്ദർശക വിസയിൽ എത്തിയവരുടെയും നാട്ടിൽ കുടുങ്ങിയവരുടെയും വിസാ കാലാവധി നീട്ടി 

June 01, 2020

June 01, 2020

കുവൈത്ത് സിറ്റി :  കോവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് നാട്ടിൽ നിൽക്കാനുള്ള കാലാവധി കുവൈത്ത് ഇരട്ടിയാക്കി വർധിപ്പിച്ചു.രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് തിരിച്ചുവരാനുള്ള കാലാവധി ആറു മാസത്തിൽ നിന്നും ഒരു വർഷമായാണ് വർധിപ്പിച്ചത്.  അൽ റായ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതിന്പുറമെ  കുവൈത്തിലുള്ള എല്ലാ സന്ദർശക വിസക്കാർക്കും അവരുടെ വിസ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകിയിട്ടുണ്ട്.

പുതിയ നിയമ പ്രകാരം ടൂറിസ്റ്റ്,ബിസിനസ്,കുടുംബ സന്ദർശക വിസകളിൽ രാജ്യത്ത് എത്തി മടങ്ങാൻ കഴിയാത്തവരുടെ വിസാ കാലാവധി ഓഗസ്ത്‌ 31 വരെ സ്വമേധയാ ദീർഘിപ്പിച്ച് നൽകാനാണ് തീരുമാനം. ഇതിനായി പ്രത്യേക അപേക്ഷ സമർപ്പിക്കുകയോ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതോ  ഇല്ല.വിവിധ വിഭാഗങ്ങളിൽ പെട്ട വിസകളിൽ രാജ്യത്ത്‌ പുതുതായി എത്തി  നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തവർക്കും  എൻട്രി വിസയുടെ കാലാവധി ഓഗസ്ത്‌ 31 വരെ നീട്ടി നൽകിയിട്ടുണ്ട്.കോവിഡിനെ തുടർന്ന്  രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾ അവധി ആയതിനാൽ നേരത്തെ ഈ വിഭാഗത്തിൽ പെട്ടവരുടെ വിസാ കാലാവധി മെയ്‌ 31 വരെ നീട്ടി നൽകിയിരുന്നു. ഈ കാലാവധി ഞായറാഴ്ച രാത്രിയോടെ  അവസാനിച്ചതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയം വീണ്ടും 3 മാസത്തേക്ക്‌ കൂടി കാലാവധി നീട്ടി നൽകിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക      


Latest Related News